ഷറഫൂദ്ദിൻ രജിഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന് ഇനിയും പേര് നൽകിയിട്ടില്ല.മലയാള സിനിമയിലെ വസ്ത്രലാങ്കര രംഗത്ത് സ്വന്തമായ ഇടം കണ്ടെത്തിയ സ്റ്റെഫിയുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ ചിത്രം.
കോട്ടയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സൈജു കുറുപ്പ് , അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.