ജീവിതത്തിലേയ്ക്ക് വന്ന മാലാഖ കുഞ്ഞിന് പേര് നൽകി രൺബീർ കപൂറും ആലിയ ഭട്ടും. റാഹാ എന്നാണ് കുഞ്ഞിന് ദന്പതികൾ പേര് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. രൺബീറിന്റെ അമ്മ നീതുവാണ് കുഞ്ഞിന് പേര് നിർദേശിച്ചതെന്നും ആലിയ പറയുന്നു.
റാഹ എന്ന പേരിട്ടത് അവളുടെ ബുദ്ധിമതിയായ മുത്തശ്ശിയാണ്. മനോഹരമായ നിരവധി അർഥങ്ങൾ ആ പേരിനുണ്ട്. സ്വാഹിലിയിൽ ദൈവികമെന്നും ബംഗാളിയില്‍ സൗഖ്യം, സമാധാനം എന്നും അറബിയിൽ സമാധാനം എന്നും കൂടാതെ സന്തോഷം, സ്വാതന്ത്ര്യം എന്നുമൊക്കെ റാഹ എന്ന പേരിന് അർഥമുണ്ടെന്ന് ആലിയ പറയുന്നു. നവംബർ ആറിനായിരുന്നു താര ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്.