+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രക്ഷിത് ഷെട്ടി നായകനാകുന്ന അവൻ ശ്രീമൻ നാരായണ; പുതിയ ട്രെയിലർ കാണാം

യുവനടൻ രക്ഷിത് ഷെട്ടി നായകനാകുന്ന കന്നഡ ചിത്രം അവൻ ശ്രീമൻ നാരായണ എന്ന സിനിമയുടെ പുതിയ ട്രെയിലർ പുറത്തുവിട്ടു. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് ചിത്രം എത്തുന്നത്. സച്ചിൻ രവി സംവിധാനം ച
രക്ഷിത് ഷെട്ടി നായകനാകുന്ന അവൻ ശ്രീമൻ നാരായണ; പുതിയ ട്രെയിലർ കാണാം

യുവനടൻ രക്ഷിത് ഷെട്ടി നായകനാകുന്ന കന്നഡ ചിത്രം അവൻ ശ്രീമൻ നാരായണ എന്ന സിനിമയുടെ പുതിയ ട്രെയിലർ പുറത്തുവിട്ടു. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് ചിത്രം എത്തുന്നത്. സച്ചിൻ രവി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിൽ വിതരണത്തിനെത്തിക്കുന്നത് നിർമാതാവായ ടോമിച്ചൻ മുളകുപാടമാണ്.

ചിത്രത്തിന്‍റെ ട്രെയിലർ ഈമാസം 28നു പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ഇതിനു മുന്നോടിയായി ചിത്രത്തിന്‍റെ രണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.

കോമഡി ആക്ഷൻ സ്വഭാവത്തിലുള്ള ചിത്രത്തിൽ കർണാടകയിലെ എൺപതുകളിലെ ഒരു പോലീസുകാരന്‍റെ വേഷത്തിലാണ് രക്ഷിത് ഷെട്ടി എത്തുന്നത്. ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത് വടക്കൻ കർണാടക മേഖലയിലാണ്.

രക്ഷിത് ഷെട്ടിയെക്കൂടാതെ ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി മനോഹർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. എച്ച്. കെ. പ്രകാശ്, പുഷ്കര മല്ലികാർജ്ജുനയ്യ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഡിസംബർ 27 ന് ചിത്രം തീയറ്ററുകളിലെത്തും.