ഉണ്ണി മകുന്ദ പ്രധാനവേഷത്തിലെത്തുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം കാണാൻ ഭാര്യ എലിസബത്തുമൊത്ത് തിയറ്ററിലെത്തി നടൻ ബാല. ചിത്രത്തിൽ ഒരു പ്രധാന വേഷം ബാലയും അവതരിപ്പിക്കുന്നുണ്ട്.
ഭാര്യയ്ക്കൊപ്പം കൈപിടിച്ചാണ് താരം തിയറ്ററിലേക്ക് വരുന്നത്. അഭ്യൂഹങ്ങൾക്കിടയിൽ ഇവർ ഒന്നിച്ചെത്തിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ റിലീസ് ചെയ്തു. ഉണ്ണി മുകുന്ദൻ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
ആത്മീയ രാജൻ, ദിവ്യ പിള്ള, മനോജ് കെ. ജയൻ, ബാല, രാഹുൽ മാധവ്, ഷഹീൻ സിദ്ദീഖ്, സ്മിനു സിജോ, മിഥുൻ രമേശ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഉണ്ണി മുകുന്ദന്റെ അച്ഛനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.