വിനയ് ഫോർട്ട് പ്രധാനവേഷത്തിലെത്തുന്ന ഫാമിലി എന്ന ചിത്രം റോട്ടർഡാം ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറാണ് റോട്ടര്‍ഡാമില്‍ നടക്കുക. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ഗ്രാമം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സോഷ്യല്‍ ഡ്രാമ വിഭാഗത്തിലുൾപ്പെടുന്ന ചിത്രത്തിന്റെ ദൈർഘ്യം111 മിനിറ്റ് ആണ്. വിനയ് ഫോർട്ടിനെ കൂടാതെ മാത്യൂ തോമസ്, ദിവ്യ പ്രഭ, നിൽജ കെ. ബേബി, അഭിജ ശിവകല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. ഡോണ്‍ പാലത്തറയും ഷെറിന് കാതറിനും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജലീല്‍ ബാദുഷ.