തണ്ണീർ മത്തൻ ദിനം, സൂപ്പർ ശരണ്യ എന്ന ചിത്രങ്ങൾക്ക് ശേഷം ഗീരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഐ ആം കാതലിൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടാണ് ചിത്രം പ്രഖ്യാപിച്ചത്. നസ്ലിനാണ് ചിത്രത്തിലെ നായകൻ.
ഡോ. പോള്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്റെ നിർമാണം. ദിലീഷ് പോത്തന്, ലിജോ മോള്, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, അനിഷ്മ അനില്‍കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സജിന്‍ ചെറുകയിൽ ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം ശരണ്‍ വേലായുധന്. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്. സംഗീതം സിദ്ധാര്‍ഥ പ്രദീപ്.