നടൻ ബാല രണ്ടാമതും വിവാഹമോചിതനായി എന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിൽ ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് താരം. എലിസബത്തിനൊപ്പം സന്തോഷത്തോടെ ചുവടുകൾ വയ്ക്കുന്ന ബാല ഒരാളെ പരിചയപ്പെടുത്താം എന്ന വിശേഷണത്തോടെയാണ് വീഡിയോ തുടങ്ങുന്നത്.
താരത്തിന്റെ പുതിയ ചിത്രം ഷെഫീക്കിന്റെ സന്തോഷം തിയറ്ററിൽ റിലീസാകുന്നതിന് മുന്നോടിയായിട്ടാണ് ഭാര്യയ്ക്കൊപ്പമുള്ള വീഡിയോയുമായി താരം എത്തിയത്. എലിസബത്ത് എന്നന്നേയ്ക്കും എന്റേതാണ് എന്നാണ് വീഡിയോയുടെ തലക്കെട്ട്.
എന്റെ കൂളിംഗ് ഗ്ലാസ് ഒരാൾ അടിച്ചുമാറ്റി. അതാരാണെന്ന് ഞാൻ കാണിച്ചു തരാം എന്നാണ് ബാല പറയുന്നത്. ബാല സ്ഥിരമായി ധരിക്കുന്ന ഒരു കൂളിംഗ് ഗ്ലാസ് ധരിച്ച് എത്തുന്ന എലിസബത്തുമൊത്ത് താരം ചുവടുകൾ വയ്ക്കുന്നതും വൈറലായിരിക്കുകയാണ്. വിജയിയുടെ രഞ്ജിതമേ എന്ന പാട്ടിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ പറത്തിയാണ് നടന്റെ പുതിയ വീഡിയോ.