നടൻ സുരേഷ് ഗോപിക്ക് മുത്തം നൽകുന്ന ടൊവീനോയുടെ മക്കളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ നടക്കുന്ന ജെഎസ്കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി എത്തിയ സുരേഷ് ഗോപിയെ കാണാനാണ് ടൊവീനോ മക്കളായ ഇസക്കും തഹാനുമൊപ്പം എത്തിയത്.
സുരേഷ് ഗോപിയുടെ മടിയിലരിക്കുന്ന ഇസയും ടൊവീനോയുടെ മടിയിലിരുന്നു സുരേഷ് ഗോപിക്ക് ഉമ്മ കൊടുക്കുന്ന തഹാനെയും ചിത്രത്തിൽ കാണാം.
ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് ജെ എസ് കെ. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡേവിഡ് ഏബൽ ഡോണവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
അനുപമ പരമേശ്വരനാണ് നായിക. സുരേഷ് ഗോപിയുടെ മകൻ മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.