അച്ഛന്റെ തിരക്കഥയിൽ മകൾ നായികയാകുന്നു. തിരക്കഥകൃത്ത് ബെന്നി പി. നായരന്പലത്തിന്റെ തിരക്കഥയിൽ മകൾ അന്നാ ബെന്നാണ് നായികായെത്തുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
അഞ്ചു സെന്റും സെലീനയും എന്നാണ് ചിത്രത്തിന്റെ പേര്. ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ചിത്രത്തിൽ അന്ന ബെന്നും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, ബെന്നി പി. നായരമ്പലം, സുധി കോപ്പ, സിബി തോമസ്, പോളി വത്സൻ, അരുൺ പാവുമ്പ, രാജേഷ് പറവൂർ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, ഹരീഷ് പെങ്ങൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.
ഇ ഫോർ എന്റർടെയ്ൻമെന്റ്സിന്റെയും എപി ഇന്റർനാഷണലിന്റെയും ബാനറിൽ മുകേഷ് ആർ. മേത്ത , സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്.