തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഭോലയുടെ ടീസർ പുറത്തിറങ്ങി. കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ഹിന്ദിയിലെത്തുന്പോൾ സംവിധാനവും നായകവേഷവും കൈകാര്യം ചെയ്യുന്നത് അജയ് ദേവ്ഗൺ ആണ്.
ചിത്രത്തില്‍ ഡില്ലിയുടെ വേഷം അവതരിപ്പിക്കുക അജയ് ദേവ്ഗൺ ആണ്. നടി തബുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൈതിയിൽ നിന്നും വളരെ മാറ്റങ്ങൾ ഉൾപെടുത്തിയാണ് ഭോല എത്തുക.
2023 ആഗസ്റ്റ് 30ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2019ൽ റിലീസ് ചെയ്ത കൈതി കേരളത്തിലടക്കം വൻ ഹിറ്റായിരുന്നു.