പൃഥ്വിരാജ് നായകനാകുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടു. സന്തോഷ് വർമയുടെ വരികൾക്ക് യക്സൻ ഗാരി പെരേരയും നേഹ എസ്. നായരും സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസൻ ആണ്.
ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന സിനിമയിൽ ആഡംബര വാഹനങ്ങളോട് അടങ്ങാത്ത ഭ്രമമുള്ള ഒരു സിനിമാതാരത്തിന്റെ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ദീപ്തി സതി, മിയ ജോർജ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.