ആരാധകർ കാത്തിരിക്കുന്ന അവതാർ 2’ (അവതാർ: ദ് വേ ഓഫ് വാട്ടർ) അവസാന ട്രെയിലർ എത്തി. ജെയിംസ് കാമറൂണിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് ആരാധകരെ ചിത്രം നിരാശപ്പെടുത്തില്ലെന്ന് ട്രെയിലറിൽ വ്യക്തമാണ്.
ത്രീഡി കാഴ്ചകളൊരുക്കി ചിത്രം കാണികളെ പാൻഡോറയിലേക്ക് കൂട്ടിക്കൊണ്ടു പോകുമെന്നുറപ്പാണ്. ചിത്രം ഈ വർഷം ഡിസംബർ 16ന് തിയറ്ററുകളിലെത്തും. 2009 ൽ റിലീസ് ചെയ്ത് അവതാറിന്റെ തുടർച്ചയാണ് അവതാർ 2. സാം വർതിംഗ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാംഗ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
അവതാർ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് ഒരുക്കിയിരിക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളിൽ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നു.
പുതിയ ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്. വർഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനതേക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം.