ബേസിൽ ജോസഫിനെ നായകനാക്കി മുഹാഷിൻ സംവിധാനം ചെയ്യുന്ന കഠിന കഠോരമി അണ്ഡകടാഹം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പുഴു, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഹർഷത് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം കൂടിയാണിത്.
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമിക്കുന്നത്.അർജുൻ സേതു, എസ്.മുണ്ടോൾ എന്നിവരാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് സോബിൻ സോമൻ. സംഗീത സംവിധാനം ഗോവിന്ദ് വസന്ത.