ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം ഒരുക്കുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പാറത്തോട് ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള ഷെഫീഖ് എന്ന പ്രവാസിയായ ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിൽ ബാലയുടെ ഹിറ്റ് ഡയലോഗുകളും ഉൾപെടുത്തിയുണ്ട്. ദിസ് ഈസ് റോംഗ്, ലാജിക്കലാ തിങ്ക് പൻറാ' ബാല മുൻപു പറഞ്ഞു ഹിറ്റാക്കിയ ഡയലോഗുകൾ സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വൻ ഹിറ്റായിരുന്നു. അതു തന്നെയാണ് ചിത്രത്തിലും ഉൾപെടുത്തിയിരിക്കുന്നത്. ബാല തന്നെയാണ് തന്റെ സ്വന്തം ഡയലോഗ് ചിത്രത്തിൽ പറയുന്നതും.
മനോജ് കെ. ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ , ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഉണ്ണി മുകുന്ദന്റെ അച്ഛനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ഉണ്ണി മുകുന്ദനാണ് ചിത്രം നിർമിക്കുന്നത്. ചിത്രം നവംബർ 25ന് റിലീസ് ചെയ്യും. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്റെ സന്തോഷം'.
ഷാൻ റഹ്മാന് ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവഹിക്കുന്നു.