മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാർ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. രാരോ രാരോ എന്നു തുടങ്ങുന്ന താരാട്ടുപാട്ട് ആലപിച്ചിരിക്കുന്നത് ബോംബെ ജയശ്രീയാണ്. അജയ് ഗോപാലിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം നല്കിയിരിക്കുന്നു.
മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലാൻ, സിദ്ധിഖ്, അച്യുതൻ, അനു സിത്താര, ഇനിയ, കനിഹ, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മണിക്കുട്ടൻ, സുദേവ് നായർ, മണികണ്ഠൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പഴശിരാജയ്ക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമയാണ് മാമാങ്കം. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മാമാങ്കം പുറത്തിറക്കും. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്.