ദൃശ്യം 2 വളരെ മോശം സിനിമയാണെന്ന് നടനും നിരൂപകനുമായ കെആർകെ. സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയൽ ദൃശ്യം 2 നേക്കാൾ നൂറു മടങ്ങ് ഭേദമാണെന്നും ഒരു സ്റ്റാർ മാത്രമേ ചിത്രത്തിനു നൽകാനാകൂ എന്നും കെആർകെ ട്വീറ്റ് ചെയ്തു.
ദൃശ്യം 2വിന്റെ ഹിന്ദി പതിപ്പ് നവംബർ 18ന് റിലീസിന് എത്തുകയാണ്. സിനിമ റിവ്യു ചെയ്യുന്നതിനായി ദൃശ്യം 2 മലയാളം പ്രൈമിൽ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു കെആർകെ.
Now watching #Drishyam2 on #AmazonPrime! pic.twitter.com/e9iKXH4j1G
— KRK (@kamaalrkhan) November 16, 2022
ദൃശ്യം 2 ഹിന്ദിയും മലയാളത്തിന്റെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകും. എത്ര ഇഴഞ്ഞാണ് ഈ സിനിമ പോകുന്നത്. വളരെ മോശം. പുതിയ ഇൻസ്പെക്ടർ എത്തുന്നതുവരെയുള്ള രംഗങ്ങൾ സഹിക്കാൻ കഴിയില്ല. പതുക്കെ തുടങ്ങി അരമണിക്കൂറിനുള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നു. ആദ്യ ഒന്നര മണിക്കൂറിൽ ഈ ചിത്രത്തിൽ ഒന്നും തന്നെയില്ല.
സിനിമയുടെ അവസാന 30 മിനിറ്റ് ആളുകൾക്ക് ഇഷ്ടപ്പെട്ടേക്കാം. ഹീറോയുടെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് ഒരു കാരണമാകാം. എന്നാൽ എല്ലാ പൊലീസ് ഓഫിസർമാരും ഇങ്ങനെ ചെയ്യില്ല. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിനു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള ഇത്തരം രംഗങ്ങൾ ഫിലിം മേക്കേഴ്സ് ഒഴിവാക്കണം. കെആർകെ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.