+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ന്നു​കൂ​ടി ക്രൂ​ര​നാ​യി, ഒ​രു വ​ര​വു​കൂ​ടി വ​രാ​ൻ മു​കു​ന്ദ​ൻ ഉ​ണ്ണി; ര​ണ്ടാം ഭാ​ഗം 2024ൽ

മു​കു​ന്ദ​ൻ ഉ​ണ്ണി അ​സ്സോ​സി​യേ​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ന് ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​കു​മെ​ന്ന് വി​നീ​ത് ശ്രീ​നി​വാ​സ​ൻ. 2024 ൽ ​ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​റ​ത്തി​റ​ങ്ങും. നി​ർ​മാ​താ​വി​നോ​ട് പോ​
ഒ​ന്നു​കൂ​ടി ക്രൂ​ര​നാ​യി, ഒ​രു വ​ര​വു​കൂ​ടി വ​രാ​ൻ മു​കു​ന്ദ​ൻ ഉ​ണ്ണി; ര​ണ്ടാം ഭാ​ഗം 2024ൽ

മു​കു​ന്ദ​ൻ ഉ​ണ്ണി അ​സ്സോ​സി​യേ​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ന് ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​കു​മെ​ന്ന് വി​നീ​ത് ശ്രീ​നി​വാ​സ​ൻ. 2024 ൽ ​ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​റ​ത്തി​റ​ങ്ങും. നി​ർ​മാ​താ​വി​നോ​ട് പോ​ലും പ​റ​യാ​ത്ത ര​ഹ​സ്യ​മാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​പ്പോ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്നും വി​നീ​ത് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

2024 ൽ ​മു​കു​ന്ദ​ൻ ഉ​ണ്ണി അ​സ്സോ​സി​യേ​റ്റ്സി​ന്‍റെ ര​ണ്ടാം ഭാ​ഗം ചെ​യ്യാ​ൻ അ​ഭി​ന​വി​ന് ആ​ലോ​ച​ന​യു​ണ്ട്. അ​ഭി എ​ഡി​റ്റ് ചെ​യ്യു​ന്ന ര​ണ്ടു മൂ​ന്നു ചി​ത്ര​ങ്ങ​ളും ചി​ല​പ്പോ​ൾ മ​റ്റൊ​രു പ​ട​ത്തി​ന്‍റെ സം​വി​ധാ​ന​വും ക​ഴി​ഞ്ഞി​ട്ട് മു​കു​ന്ദ​നു​ണ്ണി വീ​ണ്ടും വ​രും. കു​റ​ച്ചു​കൂ​ടി ക്രൂ​ര​നാ​യി​ട്ട് ആ​യി​രി​ക്കു​മോ എ​ന്ന​റി​യി​ല്ല എ​ന്താ​യാ​ലും ആ​ളു​ണ്ടാ​കും. അ​തു​കൂ​ടി നി​ങ്ങ​ളോ​ട് ഷെ​യ​ർ ചെ​യ്യാ​മെ​ന്ന് വി​ചാ​രി​ച്ചാ​ണ് ഞ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​രു പ്ര​സ് മീ​റ്റ് പ്ലാ​ൻ ചെ​യ്ത​ത്.’’– വി​നീ​ത് പ​റ​ഞ്ഞു.



ഗോ​ദ, ആ​ന​ന്ദം, യൂ ​ടൂ ബ്രൂ​ട്ട​സ് തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ എ​ഡി​റ്റ​ർ ആ​യി​രു​ന്ന അ​ഭി​ന​വ് സു​ന്ദ​ർ നാ​യ​ക് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് മു​കു​ന്ദ​നു​ണ്ണി അ​സ്സോ​സി​യേ​റ്റ്സ്. മു​കു​ന്ദ​ൻ ഉ​ണ്ണി എ​ന്ന ക്രൂ​ര​നാ​യ വ​ക്കീ​ലാ​യാ​ണ് വി​നീ​ത് ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. സു​ധി കോ​പ്പ, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ആ​ർ​ഷ ബൈ​ജു, ത​ൻ​വി റാം ​എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ.