+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​തി​ർ​ന്ന തെ​ലു​ങ്ക് ന​ട​ൻ കൃ​ഷ്ണ അ​ന്ത​രി​ച്ചു

മു​തി​ര്‍​ന്ന തെ​ലു​ങ്ക് ന​ട​ന്‍ കൃ​ഷ്ണ (79) അ​ന്ത​രി​ച്ചു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലായിരുന്നു. തു​ട​ർ​ന്ന് ഹൃദയാഘാതം സംഭവി
മു​തി​ർ​ന്ന തെ​ലു​ങ്ക് ന​ട​ൻ കൃ​ഷ്ണ അ​ന്ത​രി​ച്ചു

മു​തി​ര്‍​ന്ന തെ​ലു​ങ്ക് ന​ട​ന്‍ കൃ​ഷ്ണ (79) അ​ന്ത​രി​ച്ചു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലായിരുന്നു. തു​ട​ർ​ന്ന് ഹൃദയാഘാതം സംഭവിക്കുകയും ചൊ​വ്വാ​ഴ്ച രാ​വി​ലെ നാ​ലോ‌​ടെ അ​ന്ത്യം സം​ഭ​വി​ക്കു​ക‌​യു​മാ​യി​രു​ന്നു.

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ര്‍ ജി​ല്ല​യി​ല്‍ 1943 ലാ​ണ് കൃ​ഷ്ണ‌​യു​ടെ ജ​ന​നം. ഘ​ട്ട​മ​നേ​നി ശി​വ​രാ​മ കൃ​ഷ്ണ​മൂ​ര്‍​ത്തി എ​ന്നാ​ണ് യ​ഥാ​ര്‍​ഥ പേ​ര്. 1960 ക​ളി​ല്‍ തെ​ലു​ങ്ക് സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യി​രു​ന്നു കൃ​ഷ്ണ. 350 ലേ​റെ സി​നി​മ​ക​ള്‍ ചെ​യ്തു.

1961 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ കു​ല ഗൊ​ത്ര​ലു എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ‌​യ്ക്കു​ന്ന​ത്. ഗു​ഡാ​ചാ​രി 116 എ​ന്ന ചി​ത്രം സൂ​പ്പ​ർ​താ​ര പ​ദ​വി അ​ദ്ദേ​ഹ​ത്തി​ന് നേ​ടി​കൊ​ടു​ത്തു. സാ​ക്ഷി, മ​ര​പു​രാ​നി ക​ഥ, സ​ത്രീ ജ​ന്മ, പ്രൈ​വ​റ്റ് മാ​സ്റ്റ​ര്‍, നി​ല​വു ദൊ​പ്പി​ടി, അ​ല്ലൂ​രി സീ​താ രാ​മ രാ​ജു, വി​ചി​ത്ര കു​ടും​ബം, ബ്ര​ഹ്മാ​സ്ത്രം, സിം​ഹാ​സ​നം, മൊ​ഡ്ഡു ബി​ദ, റൗ​ഡി ന​മ്പ​ര്‍ 1, ഗു​ഡാ​ചാ​രി 117, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രു​ദ്ര, വ​ര​സു, റൗ​ഡി അ​ണ്ണ​യ്യ, ന​മ്പ​ര്‍ വ​ണ്‍, സു​ല്‍​ത്താ​ന്‍, രാ​വ​ണ, വം​സി, അ​യോ​ധ്യ, ക​ന്ത​സാ​മി തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു സി​നി​മ​ക​ൾ. 2016 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ശ്രീ ​ശ്രീ ആ​ണ് കൃ​ഷ്ണ അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്രം.