+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേ​സി​ൽ-​സു​രാ​ജ്-​സൈ​ജു കോം​ന്പോ; എ​ങ്കി​ലും ച​ന്ദ്രി​കേ... ഫ​സ്റ്റ് ലു​ക്ക്

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ബേ​സി​ൽ ജോ​സ​ഫ്, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് എ​ങ്കി​ലും ച​ന്ദ്രി​കേയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ന​വാ
ബേ​സി​ൽ-​സു​രാ​ജ്-​സൈ​ജു കോം​ന്പോ; എ​ങ്കി​ലും ച​ന്ദ്രി​കേ... ഫ​സ്റ്റ് ലു​ക്ക്

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ബേ​സി​ൽ ജോ​സ​ഫ്, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് എ​ങ്കി​ലും ച​ന്ദ്രി​കേയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ന​വാ​ഗ​ത​നാ​യ ആ​ദ്യ​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ര​നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നി​ര​ഞ്ജ​നാ അ​നൂ​പാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ത​ൻ​വി റാം ​മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. രാ​ജേ​ഷ് ശ​ർ​മ്മ, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി ഒ​ട്ടേ​റെ പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.



വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ എ​ങ്കി​ലും ച​ന്ദ്രി​കേ ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഒ​രു​ങ്ങു​ന്ന ഒ​രു സി​നി​മ​യാ​ണ്.

ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ്ബാ​ബു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഫ്രൈ​ഡേ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന 19ാം ചി​ത്ര​മാ​ണ് എ​ങ്കി​ലും ച​ന്ദ്രി​കേ. ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ര​നും അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​നം ഇ​ഫ്തി. ഛായാ​ഗ്രാ​ഹ​ക​ൻ ജി​തി​ൻ സ്റ്റാ​ൻ​സി​ലോ​സ. എ​ഡി​റ്റിം​ഗ് ലി​ജോ പോ​ൾ.