+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യ​ഹേ​ക്ക് പി​ന്നി​ലെ ചി​രി​ക്കാ​ഴ്ച​ക​ൾ; ശ്ര​ദ്ധേ​യ​മാ​യി മേ​ക്കിം​ഗ് വീ​ഡി​യോ

ആ​സ്വാ​ദ​ക​രെ മ​ന​സ് നി​റ​യെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ജ​യ ജ​യ ജ​യ ജ​യ ഹേ ​സി​നി​മ പോ​ലെ ത​ന്നെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വു​മെ​ന്ന് കാ​ണി​ച്ചു ത​രി​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ മേ​ക്
ജ​യ​ഹേ​ക്ക് പി​ന്നി​ലെ ചി​രി​ക്കാ​ഴ്ച​ക​ൾ; ശ്ര​ദ്ധേ​യ​മാ​യി മേ​ക്കിം​ഗ് വീ​ഡി​യോ

ആ​സ്വാ​ദ​ക​രെ മ​ന​സ് നി​റ​യെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ജ​യ ജ​യ ജ​യ ജ​യ ഹേ ​സി​നി​മ പോ​ലെ ത​ന്നെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വു​മെ​ന്ന് കാ​ണി​ച്ചു ത​രി​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ. ഷൂ​ട്ടിം​ഗ് സ​മ​യ​ത്തും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും അ​ഭി​നേ​താ​ക്ക​ളും ഓ​രോ സീ​ൻ ക​ഴി​യു​ന്പോ​ഴും പൊ​ട്ടി​ചി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ജ​യ​യും രാ​ജേ​ഷു​മൊ​ന്നി​ച്ചു​ള്ള കോ​ന്പി​നേ​ഷ​ൻ സീ​നു​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്പോ​ൾ ഇ​രു​വ​രും പൊ​ട്ടി​ചി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​വ​ർ​ക്കൊ​പ്പം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ മു​ഖ​ത്തും ചി​രി പ​ട​രു​ന്നു​ണ്ട്. ബേ​സി​ലും ദ​ർ​ശ​ന രാ​ജേ​ന്ദ്ര​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​ത്തി​ന് വ​ൻ പ്രേ​ക്ഷ​ക പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​പി​ൻ ദാ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.



ഒ​ക്ടോ​ബ​ർ 28നാ​ണ് 'ജ​യ ജ​യ ജ​യ ജ​യ ഹേ' ​റി​ലീ​സ് ചെ​യ്ത​ത്. അ​ജു വ​ർ​ഗീ​സ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, സു​ധീ​ർ പ​ര​വൂ​ർ, മ​ഞ്‍​ജു പി​ള്ള, ശ​ര​ത് സ​ഭ, ഹ​രീ​ഷ് പെ​ങ്ങ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ങ്കി​ത് മേ​നോ​ൻ സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഗാ​ന​ര​ച​ന വി​നാ​യ​ക് ശ​ശി​കു​മാ​റാ​ണ്. ഛായാ​ഗ്ര​ഹ​ണം ബാ​ബ്‍​ലു അ​ജു​വാ​ണ്. ചി​ത്ര​സം​യോ​ജ​നം ജോ​ണ്‍ കു​ട്ടി.