ലാൽ ജോസ് സംവിധാനം ചെയ്യുന്ന 41ലെ ട്രെയിലർ പുറത്തുവിട്ട. ബിജു മേനോൻ, നിമിഷ സജയൻ എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. യുക്തിവാദിയായ ഒരാൾ ശബരിമലയ്ക്ക് പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്.
സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി. പ്രജിത്ത്, ആദർശ് നാരായണൻ എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്. നവംബർ എട്ടിന് ചിത്രം തീയറ്ററുകളിലെത്തും.