ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ സിനിമയുടെ ലൊക്കേഷനിലെത്തി നടൻ സൂര്യ. മമ്മൂട്ടിയും ജ്യോതികയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സൂര്യ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയതിന്റെ സന്തോഷം നടൻ മമ്മൂട്ടി സമൂഹമാധ്യമത്തിൽ പങ്കിട്ടു.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.
12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയുമാണ്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.