ജയ ജയ ജയ ജയ ഹേ സിനിമയ്ക്ക് ആദ്യമിടാനായി എഴുതിയത് മറ്റൊരു പേരായിരുന്നുവെന്ന് സംവിധായകന് വിപിന്‍ ദാസ്. സൂപ്പര്‍ ഹീറോ ജയഭാരതി എന്നായിരുന്നു ആദ്യം ചിത്രത്തിന്റെ പേരെന്നും ചില കാരണങ്ങളാല്‍ അതു മാറ്റുകയായിരുന്നുവെന്നും വിപിന്‍ പറയുന്നു.
സൂപ്പര്‍ ഹീറോ ജയഭാരതി ആയിരുന്നു ഞങ്ങളുടെ സിനിമയുടെ ആദ്യത്തെ പേര്. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ വന്നതിനാല്‍ പേര് മാറ്റാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ എല്ലാ സ്ത്രീകളും തന്ന മികച്ച പ്രതികരണം ജയയെ ഒരു സൂപ്പര്‍ഹീറോയാക്കി മാറ്റിയിരിക്കുകയാണ്. സൂപ്പര്‍ ഹീറോകള്‍ ഒരിക്കലും സൃഷ്ടിച്ചെടുക്കുന്നതല്ല. അത് സംഭവിക്കുന്നതാണ്. എല്ലാവര്ക്കും നന്ദി. വിപിന്‍ കുറിച്ചു.