മലയാളികൾ പ്രിയപ്പെട്ട കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. വീട്ടിലെ വിശേഷങ്ങളൊക്കെ കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാനും ഇവർ ശ്രമിക്കാറുണ്ട്. നടി അഹാനകൃഷ്ണയും നവമാധ്യമങ്ങളിൽ സജീവമാണ്.
ഇപ്പോഴിതാ കൃഷ്ണകുമാർ ഭാര്യ സിന്ധുവിന് ജൻമദിനാശംസകൾ നേർന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. 28 വർഷങ്ങളായി കൃത്യമായി മറന്നുപോകുന്ന കാര്യമാണ് സിന്ധുവിന്റെ പിറന്നാളെന്നാണ് നടൻ പറയുന്നത്.
നമസ്കാരം സഹോദരങ്ങളേ...ഇന്നു സിന്ധുവിന്റെ പിറന്നാൾ... പതിവുപോലെ രാവിലെ വിളിച്ചു സംസാരിച്ചു.. എല്ലാ വർഷത്തെയും പോലെ ഈ വർഷവും പതിവ് ഞാൻ തെറ്റിച്ചില്ല..രാവിലെ വിളിച്ചു, കഷ്മീരിൽ മക്കൾക്കും കൂട്ടുകാർക്കും ഒപ്പമായിരുന്നു സിന്ധു.. വിശേഷങ്ങൾ ചോദിച്ചു.. എല്ലാ തവണത്തെയും പോലെ ചിരിച്ചുകൊണ്ട് സിന്ധു പറഞ്ഞു ഇന്നു എന്റെ birthday ആണെന്ന്.
രണ്ടു മൂന്നു സെക്കന്ഡ് നിശബ്ദതക്കു ശേഷം രണ്ടു പേരും ചിരിച്ചു.. ഇത്രയുംകാലംകൊണ്ട് സിന്ധുവിനു കാര്യം മനസ്സിലായി.. അന്നും ഇന്നും കിച്ചു ഇങ്ങനെ തന്നെ... 28 വർഷവും കൃത്യമായി മറന്നു പോയ ഒരു കാര്യം സിന്ധുവിന്റെ പിറന്നാൾ..
സിന്ധു ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നാൽ ഇന്നലെ രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഞാൻ മനസ്സിൽ കുറിച്ചിട്ടു.. ഇന്നു രാവിലെ സിന്ധുവിനെ വിളിച്ചു ഞെട്ടിക്കണം എന്ന്..രാവിലെ എണീറ്റു.. പതിവ് പോലെ ഫോൺകാളുകൾ വന്നു.. എല്ലാം മറന്നു.. അത് കൊണ്ട് സിന്ധു ഞെട്ടിയില്ല...പിന്നെ ഓർത്തു അടുത്ത വർഷം ആവട്ടെ.. ഞെട്ടിക്കാം.
സിന്ധുവിന്റെ ആഗ്രഹമാണ് യാത്രകൾ.. അതും മക്കളോടൊപ്പം മഞ്ഞുള്ള സ്ഥലങ്ങളിൽ.. കൂടെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള, സ്കൂൾതലം മുതൽ ഊട്ടിയിൽ കൂടെ പഠിച്ച ഏറ്റവും പ്രിയപ്പെട്ട ഹസീനക്കും സുലുവിനോടും ഒപ്പം...കഷ്മീരിൽ.. 51 ആം പിറന്നാൾ സിന്ധുവിന്റെ ഇഷ്ടം പോലെ, ആഗ്രഹം പോലെ നടത്തികൊടുത്ത ദൈവത്തിനു നന്ദി.