35 വർഷത്തെ ഇടവേളയ്ക്ക് ശേഷം കമല്ഹാസന് - മണിരത്നം ടീം വീണ്ടും ഒന്നിക്കുന്ന സന്തോഷത്തിലാണ് ആരാധകർ. ഗംഭീര വിജയം നേടിയ വിക്രം സിനിമയ്ക്ക് ശേഷം കമൽഹാസൻ അഭിനയിക്കുന്ന 234ാം ചിത്രമാണിത്.
1987 ൽ ഇറങ്ങിയ നായകന് ശേഷം മണിരത്നം കമൽഹാസനായി ഒരുക്കുന്ന ചിത്രത്തെ പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
എ.ആര്. റഹ്മാന് സംഗീതം ഒരുക്കുന്ന ചിത്രം റെഡ് ജയിന്റ് മൂവിസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനാണ് അവതരിപ്പിക്കുന്നത്. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസനും മദ്രാസ് ടോക്കീസിന്റെ ബാനറില്‍ മണിരത്നം, ആര്. മഹേന്ദ്രന്, ശിവ ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2024ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.