കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്താടാ സജിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിവേദ തോമസാണ് നായിക.
ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.
ജിത്തു ദാമോദർ ഛായഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്നു. സംഗീതം വില്യം ഫ്രാൻസീസ്.