സൗബിൻ ഷഹീർ നായകനാകുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സുരാജ് വെഞ്ഞാറമൂടും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കിടിലൻ മേക്കോവറിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ എട്ടിന് ചിത്രം തീയറ്ററുകളിലെത്തും.