+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​നു പാ​പ്പ​ച്ച​ന്‍റെ ചാ​വേ​ർ; ഫ​സ്റ്റ് ലു​ക്ക്

സൂ​പ്പ​ർ ഹി​റ്റ്‌ ചി​ത്രം 'അ​ജ​ഗ​ജാ​ന്ത​ര'​ത്തി​നു ശേ​ഷം ടി​നു പാ​പ്പ​ച്ച​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ത്രി​ല്ല​ർ ചി​ത്രം ചാ​വേ​റി​ന്‍റെ ടൈ​റ്റി​ൽ ഫ​സ്റ്റ്ലു​ക്ക്‌ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. കു​ഞ്ചാ​ക്
ടി​നു പാ​പ്പ​ച്ച​ന്‍റെ ചാ​വേ​ർ; ഫ​സ്റ്റ് ലു​ക്ക്

സൂ​പ്പ​ർ ഹി​റ്റ്‌ ചി​ത്രം 'അ​ജ​ഗ​ജാ​ന്ത​ര'​ത്തി​നു ശേ​ഷം ടി​നു പാ​പ്പ​ച്ച​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ത്രി​ല്ല​ർ ചി​ത്രം ചാ​വേ​റി​ന്‍റെ ടൈ​റ്റി​ൽ ഫ​സ്റ്റ്ലു​ക്ക്‌ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

ഒ​രു ജീ​പ്പാ​ണ് പോ​സ്റ്റ​റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ആ ​ജീ​പ്പ് ഒ​രാ​ളെ പി​ൻ​തു​ട​രു​ക​യാ​ണ്. ജീ​പ്പി​ന് മു​ക​ളി​ൽ ഒ​രാ​ളു​ണ്ട്, ജീ​പ്പി​ന് പി​ന്നി​ലാ​യി ക​ത്തി​യു​മാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ക​ഥാ​പാ​ത്ര​വും ഒ​രു തെ​യ്യ​ക്കോ​ല​വും കാ​ണാം.

കു​ഞ്ചാ​ക്കോ​ബോ​ബ​നോ​ടൊ​പ്പം ആ​ന്‍റ​ണി വ​ര്‍​ഗ്ഗീ​സും അ​ര്‍​ജു​ന്‍ അ​ശോ​ക​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​വ​രെ കൂ​ടാ​തെ തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം എ​ന്ന സി​നി​മ​യി​ൽ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വെ​ച്ച മ​നോ​ജ്‌, സ​ജി​ൻ, അ​നു​രൂ​പ് എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം അ​രു​ൺ നാ​രാ​യ​ൺ, വേ​ണു കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ജി​ന്‍റോ ജോ​ർ​ജ്. എ​ഡി​റ്റ​ർ നി​ഷാ​ദ് യൂ​സ​ഫ്. സം​ഗീ​തം:​ജ​സ്റ്റി​ൻ വ​ർ​ഗീ​സ്.