അജു വർഗീസിനെ നായകനാക്കി രഞ്ജിത് ശങ്കർ ഒരുക്കുന്ന കമലയുടെ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ ഗണത്തിലൊരുക്കുന്ന ചിത്രത്തിൽ സഫർ എന്ന കഥാപാത്രത്തെയാണ് അജു അവതരിപ്പിക്കുന്നത്.
സംവിധായകൻ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നതും. പുതുമുഖം റുഹാനി ശർമ, അനുപ് മേേനോൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡ്രീംസ് ആൻഡ് ബിയോഡ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.