കലാലയജീവിതവും സൗഹൃദവും പ്രണയവും പറയുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ഫോർ ഇയേർസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയ വാര്യരും സർജാനോ ഖാലിദുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് നിർമാണം.ഒരിടവേളയ്ക്കു ശേഷം പ്രിയ വാര്യർ കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഫോർ ഇയേഴ്സ്.
ഛായാഗ്രഹണം സാലു കെ. തോമസ്. എഡിറ്റിംഗ് സംഗീത് പ്രതാപ്. സംഗീതം ശങ്കർ ശർമ്മ. ചിത്രം നവംബർ 25ന് തിയറ്ററുകളിലെത്തും.