+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രീ​ഷ്മ​യും ലൈ​ല​യും വ​ച്ച് നോ​ക്കു​ന്പോ​ൾ എ​ന്‍റെ ഷൈ​നി പാ​വ​മ​ല്ലേ?; ഉ​ട​ൽ സം​വി​ധാ​യ​ക​ന്‍റെ കു​റി​പ്പ്

കേ​ര​ള​ത്തി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഉ​ട​ൽ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ര​തീ​ഷ് ര​ഘു​നാ​ഥ്. സ​മീ​പ കാ​ല​ത്ത് സ്ത്രീ​ക​ൾ ചെ​യ്ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ച്ച്
ഗ്രീ​ഷ്മ​യും ലൈ​ല​യും വ​ച്ച് നോ​ക്കു​ന്പോ​ൾ എ​ന്‍റെ ഷൈ​നി പാ​വ​മ​ല്ലേ?; ഉ​ട​ൽ സം​വി​ധാ​യ​ക​ന്‍റെ കു​റി​പ്പ്

കേ​ര​ള​ത്തി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഉ​ട​ൽ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ര​തീ​ഷ് ര​ഘു​നാ​ഥ്. സ​മീ​പ കാ​ല​ത്ത് സ്ത്രീ​ക​ൾ ചെ​യ്ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ച്ച് നോ​ക്കു​ന്പോ​ൾ ത​ന്‍റെ ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ ഷൈ​നി പാ​വ​മാ​യി​രു​ന്നു എ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. ദു​ർ​ഗ കൃ​ഷ്ണ‌​യാ​ണ് ഷൈ​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്.

സ​ത്യ​ത്തി​ല്‍ എ​ന്‍റെ ഷൈ​നി പാ​വ​മ​ല്ലേ...​ഗ്രീ​ഷ്മ​യെ, ലൈ​ല​യെ, ജോ​ളി​യെ, ഷെ​റി​നെ, അ​നു​ശാ​ന്തി​യെ... സ​മീ​പ​കാ​ല സ്ത്രീ ​കു​റ്റ​വാ​ളി​ക​ളെ കു​റി​ച്ചാ​ലോ​ചി​ക്കു​മ്പോ​ള്‍ സ​ത്യ​ത്തി​ല്‍ ഷൈ​നി നി​വ​ര്‍​ത്തി കേ​ടു​കൊ​ണ്ട് ചെ​യ്തു പോ​യ​ത​ല്ലേ. മു​ക​ളി​ല്‍ പ​റ​ഞ്ഞ ആ​ര്‍​ക്കു​മി​ല്ലാ​തി​രു​ന്ന നി​വ​ര്‍​ത്തി​കേ​ടു​കൊ​ണ്ട്...

ഉ​ട​ല്‍ ക​ണ്ട് ഒ​രു ചെ​റി​യ വി​ഭാ​ഗം ആ​ളു​ക​ളെ​ങ്കി​ലും സം​ശ​യി​ച്ചി​രു​ന്നു, ചോ​ദി​ച്ചി​രു​ന്നു, ഒ​രു സ്ത്രീ​ക്ക് ഇ​ങ്ങ​നൊ​യൊ​ക്കെ പെ​രു​മാ​റാ​നാ​കു​മോ​യെ​ന്ന്. എ​ന്തി​നേ​റെ, സി​നി​മ കാ​ണാ​തെ കേ​ട്ട​റി​വു കൊ​ണ്ട് മാ​ത്രം ഉ​ട​ലി​ല്‍ മു​ഴു​വ​ന്‍ സ്ത്രീ ​വി​രു​ദ്ധ​ത​യെ​ന്ന് ഡീ​ഗ്രേ​ഡ് ചെ​യ്ത യു​വ​സം​വി​ധാ​യ​ക​നെ പോ​ലു​മ​റി​യാം.

ചു​റ്റു​മൊ​ന്നു നോ​ക്കൂ, ഷൈ​നി​യേ​ക്കാ​ള്‍ ക​ടു​ക​ട്ടി മ​ന​സ്സു​ള്ള​വ​രെ കാ​ണാം. ഒ​രു ത​രി​മ്പു പോ​ലും സ​ഹ​താ​പ​മ​ര്‍​ഹി​ക്കാ​ത്ത ക​രി​മ്പാ​റ മ​ന​സ്സു​ള്ള​വ​രെ. സ്‌​നേ​ഹ​നി​രാ​സ​വും അ​വ​ഗ​ണ​ന​യും മ​ടു​പ്പി​ക്കു​ന്ന ജീ​വി​താ​ന്ത​രീ​ക്ഷ​വു​മാ​ണ് സി​നി​മ​യി​ലെ ഷൈ​നി​യെ കൊ​ല​യാ​ളി​യാ​ക്കി​യ​ത്. ജീ​വി​ത​ത്തി​ലെ കൊ​ല​യാ​ളി​ക​ളു​ടെ, കൊ​ല​പാ​ത​ക​ത്തി​നു​ള്ള പ്രേ​ര​ണ​ക​ള്‍ ക​ണ്ട് പേ​ടി​യാ​കു​ന്നു!!!