തിയറ്റുറകളിൽ നിറഞ്ഞ കൈയടി നേടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രം ജയജയജയജയഹേയെ പ്രശംസിച്ച് കോൺഗ്രസ് യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. യാതൊരു വിധത്തിലുള്ള ഏച്ചുകെട്ടലുകളുമില്ലാതെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചതിന് സംവിധായകനും അണിയറപ്രവർത്തകർക്കും നന്ദിയും രാഹുൽ അറിയിച്ചു.
ശരീരത്തിന്റെ നിറം, തുക്കം, ഉയരം തുടങ്ങിയ സ്കെയിലിലൂടെയുള്ള ബോഡി ഷെയിമിംഗില്ലാത,വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ, ആംഗ്യം കൊണ്ടോ ഉള്ള അശ്ലീലം കലർന്ന ദ്വയാർത്ഥങ്ങളോ, വ്യംഗ്യാർത്ഥങ്ങളോയില്ലാതെ,തെറിവിളി, അധിക്ഷേപം, ചൊറിച്ചുമല്ലുകൾ തുടങ്ങിയ സ്ഥിരം പാറ്റേണില്ലാതെ,ശരീരംകൊണ്ടുള്ള അഭ്യാസങ്ങളും, കാട്ടിക്കൂട്ടലും, കോപ്രായം കാട്ടലും, ഏച്ചുകെട്ടലും കൊണ്ട് പൊറുതിമുട്ടിക്കാതെ,പ്രേക്ഷകരെ കഷ്ടപ്പെടുത്താതെ വളരെ ആയാസ രഹിതമായി കോമഡി സിനിമ ചെയ്യാമെന്നും, ആ കോമഡി സീക്വൻസ് കണ്ടാൽ തീയറ്ററാകെ ചിരിച്ചുമറിയുമെന്നും തെളിയിച്ച വിപിൻദാസിനും അണിയറ പ്രവർത്തകർക്കും നന്ദി...
ജയഭാരതിയും രാജേഷും തൊട്ട് ഒറ്റ സീനിൽ ഫ്രെയിമിൽ കൂടി നടന്നുപോയ താത്ത വരെ മനസ്സിൽ തങ്ങിനില്ക്കുന്നുണ്ട്...ബേസിലും ദർശനയും മലയാള സിനിമയിൽ ഏറെക്കാലം നിലനില്ക്കുന്ന അഭിനേതാക്കളാകും. നർമ്മത്തിലൂടെ തീവ്രമായ ജൻഡർ പൊളിട്ടിക്സ് പറയുന്ന നല്ല സിനിമ....
ബാക്കിയൊക്കെ കണ്ടറിയു....ജയ ജയ ജയ ജയ ഹേ. രാഹുൽ കുറിച്ചു.