മോഹന്‍ലാല്‍ പാടി അഭിനയിച്ച ലോകകപ്പ് ഫുട്ബോള്‍ ഗാനം പുറത്തിറങ്ങി. കാല്പന്തു കളിയെ നെഞ്ചിലേറ്റിയ മലപ്പുറത്തുകാരുടെ ആവേശമാണ് പാട്ടില്‍ കാണിച്ചിരിക്കുന്നത്. ദോഹയില്‍ നടന്ന ചടങ്ങിലാണ് ഗാനം പുറത്തിറക്കിയത്.
ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഒരേയൊരു വികാരം, ചിന്ത, മതം എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. ഖത്തര്‍ ലോകകപ്പിന് മുന്നോടിയായാണ് മോഹന്‍ലാല്‍ ഗാനം പുറത്തിറക്കിയത്.
ആന്റണി പെരുമ്പാവൂരാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. ടി.കെ.രാജീവ് കുമാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സുദീപ് ഇലമണ്‍ ഛായാഗ്രഹണവും ഡോണ്‍ മാക്സ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.