അന്ന ബെൻ, ലാൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹെലന്റെ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ ഗണത്തിലൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവ്യറാണ്.
അജു വർഗീസ്, റോണി ഡേവിഡ്, നോബിൾ ബാബു, ബിനു പപ്പു എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാബിറ്റ് ഓഫ് ലൈഫ്, ബിഗ് ബാംഗ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ വിനീത് ശ്രീനിവാസനാണ് ചിത്രം നിർമിക്കുന്നത്.