ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ലൊക്കേഷനില്‍ ജോയിന്‍ ചെയ്ത് നടി ജ്യോതിക. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ലൊക്കേഷനിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ മമ്മൂട്ടി കമ്പനിയുടെ ഒഫിഷ്യല്‍ പേജിലാണ് പങ്കുവച്ചത്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.
ആദർശ് സുകുമാരനും പോൾസൺ സ്കറിയയുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ.