മിന്നല്‍ മുരളിക്ക് ശേഷം വീണ്ടുമൊരു സൂപ്പര്‍ ഹീറോ കഥാപാത്രമെത്തുന്നു. ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേര് പറക്കും പാപ്പന് എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി.
താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വിയാന്‍ വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. റാഫിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. പറക്കാനുള്ള ശക്തി നേടുന്ന ഒരു ഗ്രാമത്തിലെ സാധാരണക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.
2018 ഡിസംബര്‍ 25ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പലകാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസും കാർണിവൽ മോഷൻ പിക്ചേഴ്സുമാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ പുറത്തുവന്നിട്ടില്ല.