രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഒരു അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്.
മുംബെയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാകും ബാന്ദ്ര എത്തുക. തമന്നയാണ് ചിത്രത്തിലെ നായിക. ശരത് കുമാര്‍, ഈശ്വരി റാവു, വി.ടി.വി. ഗണേഷ്, ഡിനോ മോറിയ, ആര്യന് സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ദിലീപിന്റെ കരിയറിലെ 147ാം ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം ഷാജി കുമാര്‍ . സംഗീതം സാം സി.എസ്. എഡിറ്റിംഗ് വിവേക് ഹര്ഷന്.