+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ യു​വ​നി​ര​യ്ക്കൊ​പ്പം പ്രി​യ​ദ​ർ​ശ​ൻ

ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ "മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം' ന​ൽ​കി​യ തി​രി​ച്ച​ടി​യി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ പ്രി​യ​ദ​ർ​ശ​ൻ യു​വ​നി​ര​യ്ക്കൊ​പ്പം കൈ​കോ​ർ​ക്കു​ന്നു. ഷെ​യ്ൻ നി​ഗം, ഷൈ​ൻ ട
പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ യു​വ​നി​ര​യ്ക്കൊ​പ്പം പ്രി​യ​ദ​ർ​ശ​ൻ

ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ "മ​ര​ക്കാ​ർ - അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം' ന​ൽ​കി​യ തി​രി​ച്ച​ടി​യി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ പ്രി​യ​ദ​ർ​ശ​ൻ യു​വ​നി​ര​യ്ക്കൊ​പ്പം കൈ​കോ​ർ​ക്കു​ന്നു.

ഷെ​യ്ൻ നി​ഗം, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന "കൊ​റോ​ണ പേപ്പേഴ്സ്'​എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ ച​ട​ങ്ങു​ക​ൾ കൊ​ച്ചി​യി​ൽ ന​ട​ന്നു. ച‌​ട​ങ്ങി​ൽ ആ​ശി​ർ​വാ​ദ് സി​നി​മാ​സ് ത​ല​വ​ൻ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ, പ്രി​യ​ദ​ർ​ശ​ൻ, ഷെ​യ്ൻ നി​ഗം എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ള​ക്ക് കൊ​ളു​ത്തി.



മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ എ​ക്കാ​ല​വും ഓ​ർ​ത്തി​രി​ക്കു​ന്ന ത​മാ​ശ രം​ഗ​ങ്ങ​ൾ സ​മ്മാ​നി​ച്ച പ്രി​യ​ദ​ർ​ശ​ൻ, പു​തു ത​ല​മു​റ​യു​ടെ രീ​തി​ക​ൾ​ക്ക​നു​സ​രി​ച്ച് കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യ​മു​ള്ള രീ​തി​യി​ലാ​ണ് "കൊ​റോ​ണ പേപ്പേഴ്സ്' ഒ​രു​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ശ്രീ​ഗ​ണേ​ഷ ര​ചി​ച്ച ക​ഥ​യ്ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ഫോ​ർ ഫ്രെ​യിം​സ് ബാ​ന​റി​ൽ ചി​ത്രം നി​ർ​മി​ക്കു​ന്ന പ്രി​യ​ദ​ർ​ശ​ൻ ത​ന്നെ​യാ​ണ്.



ഗാ​യ​ത്രി ശ​ങ്ക​ർ, സി​ദി​ഖ്, മ​ണി​യ​ൻ​പി​ള്ള രാ​ജു, മേ​ന​ക സു​രേ​ഷ്, വി​ജി​ലേ​ഷ് എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛാ‌യാ​ഗ്രാ​ഹ​ക​ൻ ദി​വാ​ക​ർ എ​സ്. മ​ണി​യാ​ണ്. എം. ​എ​സ്. അ​യ്യ​പ്പ​ൻ നാ​യ​ർ ചി​ത്ര​സം​യോ​ജ​ന​വും സ​മീ​റ സ​നീ​ഷ് വ​സ്ത്രാ​ല​ങ്കാ​ര​വും നി​ർ​വ​ഹി​ക്കു​ന്നു.