+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യ​റാ​മി​ന്‍റെ പാ​ട്ടു കേ​ട്ട് അ​ന്പ​ര​പ്പോ​ടെ പാ​ർ​വ​തി; വീ​ഡി​യോ

അ​ഭി​ന​യ​ത്തി​ലും മി​മി​ക്രി​യി​ലും പാ​ട്ടി​ലും തൊ​ടു​ന്ന​തെ​ല്ലാം പൊ​ന്നാ​ക്കു​ന്ന താ​ര​മാ​ണ് ജ​യ​റാം. ഇ​പ്പോ​ഴി​താ ക​ല്യാ​ൺ ഗ്രൂ​പ്പ് ഒ​രു​ക്കി​യ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ വേ​ദി​യി​ൽ പാ​ട്ട
ജ​യ​റാ​മി​ന്‍റെ പാ​ട്ടു കേ​ട്ട് അ​ന്പ​ര​പ്പോ​ടെ പാ​ർ​വ​തി; വീ​ഡി​യോ

അ​ഭി​ന​യ​ത്തി​ലും മി​മി​ക്രി​യി​ലും പാ​ട്ടി​ലും തൊ​ടു​ന്ന​തെ​ല്ലാം പൊ​ന്നാ​ക്കു​ന്ന താ​ര​മാ​ണ് ജ​യ​റാം. ഇ​പ്പോ​ഴി​താ ക​ല്യാ​ൺ ഗ്രൂ​പ്പ് ഒ​രു​ക്കി​യ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ വേ​ദി​യി​ൽ പാ​ട്ടു പാ​ടി സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ക​യ്യ​ടി നേ​ടി​യ വീ​ഡി​യോ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

പ്ര​ഭു​വി​നും നാ​ഗ​ചൈ​ത്യ​ന്യ​യ്ക്കും പാ​ർ​വ​തി​ക്കും പു​നീ​തി​നും വേ​ണ്ടി​യാ​ണ് ജ​യ​റാം ഗാ​ന​ങ്ങ​ൾ പാ​ടി​യ​ത്. സ​ദ​സ്സി​ലു​ണ്ടാ​യി​രു​ന്ന പാ​ർ​വ​തി​യോ​ട് ‘അ​ച്ചൂ, ഇ​ത് നി​ന​ക്കു വേ​ണ്ടി​യാ​ണ്’ എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ജ​യ​റാം പാ​ടി​ത്തു​ട​ങ്ങു​ന്ന​ത്.



ജ​യ​റാ​മി​ൻ​റെ പാ​ട്ട് തെ​ല്ല് അ​ന്പ​ര​പ്പോ​ടെ​യാ​ണ് പാ​ർ​വ​തി കേ​ട്ടി​രു​ന്ന​ത്. പാ​ർ​വ​തി വേ​ഷ​മി​ട്ട ‘ഒ​രു മി​ന്നാ​മി​നു​ങ്ങി​ന്റെ നു​റു​ങ്ങു​വെ​ട്ടം’ എ​ന്ന ചി​ത്ര​ത്തി​ലെ ‘മെ​ല്ലെ മെ​ല്ലെ മു​ഖ​പ​ടം തെ​ല്ലൊ​തു​ക്കി’ എ​ന്ന പാ​ട്ടോ​ടെ​യാ​ണ് ജ​യ​റാം തു​ട​ങ്ങി​യ​ത്. അ​കാ​ല​ത്തി​ൽ അ​ന്ത​രി​ച്ച ന​ട​ൻ പു​നീ​ത് രാ​ജ്കു​മാ​റി​നു വേ​ണ്ടി​യും വേ​ദി​യി​ൽ ജ​യ​റാം പ്ര​ത്യേ​ക ഗാ​നം ആ​ല​പി​ച്ചു.

ര​ൺ​ബീ​ർ ക​പൂ​ർ, ന​ടി ക​ത്രീ​ന കെ​യ്ഫ്, നി​വി​ൻ പോ​ളി, പൃ​ഥ്വി​രാ​ജ്, സു​പ്രി​യ മേ​നോ​ൻ, ആ​ർ.​മാ​ധ​വ​ൻ, പ്രി​യ​ദ​ർ​ശ​ൻ, നാ​ഗാ​ർ​ജ്ജു​ന, അ​മ​ല, ടൊ​വി​നൊ തോ​മ​സ്, ജ​യ​സൂ​ര്യ, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, അ​പ​ർ​ണ ബാ​ല​മു​ര​ളി, നീ​ര​ജ് മാ​ധ​വ്, ന​വ്യ നാ​യ​ർ, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്, പ്ര​ഭു, ചി​ല​മ്പ​ര​ശ​ൻ, വി​ക്രം പ്ര​ഭു, ജോ​ജു ജോ​ർ​ജ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ എ​ത്തി​യി​രു​ന്നു.