ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാലാം മുറയുടെ ടീസർ പുറത്തിറക്കി. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലറാണ്.
ദിവ്യാ പിള്ള, അലൻസിയർ, ഷീലു ഏബ്രഹാം, പ്രശാന്ത് അലക്സാണ്ടർ. ശാന്തി പ്രിയ, സുരഭിലഷ്മി, ശ്യാം ജേക്കബ്, ഋഷി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.സൂരജ് വി. ദേവാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് കൈലാസ് മേനോൻ. ഛായാഗ്രഹണം ലോകനാഥൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
യുഎഫ്ഐ മോഷൻ പിക്ചേർസിന്റെ ബാനറിൽ കിഷോർ വാര്യത്ത് യുഎസ്എ, ലക്ഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിന്റെ ബാനറിൽ ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.നവംബറിൽ ചിത്രം തിയറ്ററിലെത്തും.