മലയാളത്തിൽ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴ് റീമേക്ക് ട്രെയിലർ എത്തി. സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
നിമിഷ സജയൻ അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ ചെയ്യുന്നത് ഐശ്വര്യ രാജേഷ് ആണ്. ജയംകൊണ്ടേന്‍, കണ്ടേന് കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ആർ. കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന് തന്നെയാണ് തമിഴിലും ചിത്രത്തിന്റെ പേര്.
രാഹുൽ രവീന്ദ്രനാണ് സുരാജ് അവതരിപ്പിച്ച വേഷത്തിലെത്തുന്നത്. പി.ജി മുത്തയ്യയാണ് ഛായാഗ്രഹണം.തിരക്കഥ, സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍. ജെറി സിൽവസ്റ്റർ സംഗീതം. ലിയോ ജോൺ പോൾ എഡിറ്റിംഗ്.
മലയാളത്തിൽ ജിയോ ബേബിയായായിരുന്നു സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഒരുക്കിയത്.