മലയാളത്തിലെ ക്രൈം ത്രില്ലർ ചിത്രങ്ങൾക്ക് നവഭാവുകത്വം നൽകിയ ജീത്തു ജോസഫ് വീണ്ടുമൊരു പോലീസ് കഥയുമായി എത്തുന്ന "കൂമന്റെ' ടീസർ പുറത്തിറങ്ങി.
മലയോരത്തെ ഒരു പോലീസ് സ്റ്റേഷനും അവിടെയുള്ള ഉദ്യോഗസ്ഥരുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു.
സിവിൽ പോലീസ് ഓഫീസർ ഗിരിശങ്കർ എന്ന പ്രധാന കഥാപാത്രമായി എത്തുന്ന ആസിഫ് അലിക്കൊപ്പം രഞ്ജി പണിക്കർ, ബാബുരാജ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
മാജിക്ക് ഫ്രെയിംസ് - അനന്യ ഫിലിംസ് ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മോഹൻലാൽ ചിത്രം ട്വൽത്ത് മാൻ രചിച്ച കെ. ആർ. കൃഷ്ണകുമാറാണ്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി. എസ്. വിനായക് ചിത്രസംയോജനവും നിർവഹിക്കുന്നു.