നടൻ ബാലയും ഭാര്യ എലിസബത്തും വിവാഹമോചിതരാകുന്നു എന്ന തരത്തിൽ നിരവധി വാർത്തകളായിരുന്നു പ്രചരിച്ചിരുന്നത്. ഇപ്പോൾ വാർത്തകൾക്കെല്ലാം പ്രതികരണവുമായി താരം തന്നെ എത്തിയിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലാണ് ബാല വീഡിയോ പങ്കു വച്ചിരിക്കുന്നത്. കുടുംബജീവിതത്തിൽ ഒരു പ്രാവശ്യം തോറ്റാൽ ആരും അധികം ചിന്തിക്കില്ലെന്നും എന്നാൽ രണ്ടാമതും അത് സംഭവിക്കുന്പോൾ സ്വയം നമുക്ക് ഒരു സംശയം വരുമെന്നും വീഡിയോയിൽ ബാല പറയുന്നു. എലിസബത്ത് നല്ല വ്യക്തിയാണെന്നും അവർക്കെങ്കിലും മാധ്യമങ്ങൾ സമാധാനം നൽകണമെന്നും താരം പറയുന്നു.
ബാലയുടെ വാക്കുകൾ
സമയം ഇപ്പോള്‍ രാവിലെ 4.30. ഉറങ്ങിയില്ല. വിഷമമുണ്ട്. കുടുംബജീവിതത്തില്‍ ഒരു പ്രാവശ്യം തോറ്റുപോയാല്‍ ചിലപ്പോള്‍ മനസിലായെന്നു വരില്ല. രണ്ടു പ്രാവശ്യം തോല്‍ക്കുമ്പോള്‍ നമുക്ക് തന്നെ നമ്മളെക്കുറിച്ച് ഒരു സംശയം വരും.
ഇന്നെനിക്ക് കുറച്ച് പറയാനുണ്ട്. മീഡിയായോട് വളരെ നന്ദി ഉണ്ട്. രണ്ടാമത്തെ പ്രാവശ്യവും എന്നെ ഇങ്ങനെ എത്തിച്ചതിന്. നിങ്ങള്‍ നിര്‍ബന്ധിച്ചാലും ഇനി എലിസബത്തിനോട് ഞാന്‍ സംസാരിക്കാന്‍ പോകുന്നില്ല.
പക്ഷേ ഒരു കാര്യം പറയുകയാണ്. നല്ല വ്യക്തിയാണ് എലിസബത്ത്. ഒരു ഡോക്ടറാണ്. അവര്‍ക്ക് കുറച്ച് മനസമാധനം കൊടുക്കണം. അവര്‍ ഒരു സ്ത്രീയാണ്. ഞാന്‍ മാറിക്കോളാം. വളരെ വേദന നിറഞ്ഞ നിമിഷങ്ങളാണിത്. ഇന്നലെയും ഞാന്‍ കണ്ടിരുന്നു. എനിക്കും സംസാരിക്കാന്‍ നാവുണ്ട്. എന്നാല്‍ ഞാനിപ്പോള്‍ അതിന് മുതിരുന്നില്ല. എന്നെ അതിനായി പ്രകോപിതനാക്കരുത്. നന്ദി. വളരെ നന്ദി.
2021 സെപ്റ്റംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. 2010ൽ ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചെങ്കിലും 2019ൽ ഇരുവരും വിവാഹമോചിതരായി.