45ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കൃഷാന്ത് നിർമിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹം 2021 ലെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി. മാര്ട്ടിന് പ്രക്കാട്ട് ആണ് മികച്ച സംവിധായകന് (ചിത്രം:നായാട്ട്).
കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്മാന് മികച്ച നടനായി. ഉടൽ എന്ന ചിത്രത്തിലെ ഗംഭീര അഭിനയത്തിൽ ദുര്‍ഗകൃഷ്ണ മികച്ച നടിയായി.
സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, അതിൽ നിന്നും ജൂറി നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണ് കേരള ഫിലിം ക്രിട്ടിക്സ്. അസോസിയേഷന് പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ് ഓണക്കൂറാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച ബാലതാരം : മാസ്റ്റർ ആൻ മയ്( എന്റെ മഴ), മാസ്റ്റർ അഭിമന്യു (തുരുത്ത്).
മികച്ച തിരക്കഥ : ജീത്തു ജോസഫ് ( ദൃശ്യം-2), ജോസ് കെ.മാനുവൽ ( ഋ) .
മികച്ച ഗാനരചയിതാവ് : ജയകുമാർ കെ. പവിത്രൻ ( എന്റെ മഴ).
മികച്ച സംഗീത സംവിധാനം : ഹിഷാം അബ്ദുൽ വഹാബ്( ഹൃദയം, മധുരം)
മികച്ച പിന്നണി ഗായകൻ : സൂരജ് സന്തോഷ് (ഗഗനമേ - മധുരം)
മികച്ച പിന്നണി ഗായിക : അപർണ രാജീവ് ( തിര തൊടും തീരം മേലെ- തുരുത്ത്)
മികച്ച ഛായാഗ്രാഹകൻ : അസ്ലം കെ. പുരയിൽ (സല്യൂട്ട്)
മികച്ച ചിത്രസംയോജകൻ : പ്രജീഷ് പ്രകാശ് (ഹോം)
മികച്ച ശബ്ദലേഖകൻ : സാൻ ജോസ് (സാറാസ്)
മികച്ച കലാസംവിധായകൻ : മനു ജഗത് (മിന്നൽ മുരളി)
മികച്ച മേക്കപ്പ്മാൻ : ബിനോയ് കൊല്ലം (തുരുത്ത് )
മികച്ച വസ്ത്രാലങ്കാരം: അരുൺ മനോഹർ (സബാഷ് ചന്ദ്രബോസ്)
മികച്ച നവാഗത സംവിധാനം: സാനു ജോൺ വർഗീസ് (ആർക്കറിയാം), ഫാ വർഗീസ് ലാൽ (ഋ), ബിനോയ് വേളൂർ (മോസ്കോ കവല), കെ.എസ്. ഹരിഹരൻ (കാളച്ചേകോൻ), സുജിത് ലാൽ (രണ്ട്).
സംവിധായക മികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം: വി.സി. അഭിലാഷ് (സബാഷ് ചന്ദ്രബോസ്)
ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം: പി.കെ.മേദിനി ( തീ)
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം-ഭീമൻ രഘു (കാളച്ചേകോൻ), പ്രിയങ്ക നായർ (ആമുഖം), കലാഭവൻ റഹ്മാൻ (രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണൻ (രണ്ട്, റെഡ് റിവർ), ശ്രുതി രാമചന്ദ്രൻ (മധുരം), രതീഷ് രവി (ധരണി), അനൂപ് ഖാലിദ് (സിക്സ് അവേഴ്സ്).
ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ. ചന്ദ്രശേഖര്‍, ഡോ.അരവിന്ദന് വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന് നായര്‍, പ്രഫ. വിശ്വമംഗലം സുന്ദരേശന്, ബാലന് തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.