ലാൽ ജോസ് സംവിധാനം ചെയ്യുന്ന 41ലെ ഗാനം പുറത്തുവിട്ടു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജേഷ് ഗോപാലാണ്. ബിജു മേനോൻ, നിമിഷ സജയൻ എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയാണിത്. ജി. പ്രജിത്ത്, ആദർശ് നാരായണൻ എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്.