പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരിൽ തുടങ്ങി.
മറയൂരിലെ മലമടക്കുകൾക്കിടയിൽ ഒരു ഗുരുവും ശിഷ്യനും തമ്മിൽ ലക്ഷണമൊത്ത ഒരു ചന്ദന മരത്തെച്ചൊല്ലി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. ഡബിൾ മോഹൻ എന്ന കുപ്രസിദ്ധ ചന്ദന ക്കൊള്ളക്കാരനായാണ് പ്രഥ്വിരാജ് ചിത്രത്തിലെത്തുന്നത്.
പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിലെ നായിക. അനുമോഹൻ, ഷമ്മി തിലകൻ, രാജശ്രീ നായർ ടി.ജെ. അരുണാചലം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഇന്ദുഗോപനും രാജേഷ് പിന്നാനും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ്. സംഗീതം ജെയ്ക്ക് ബിജോയ്സ്.