+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സി​ഫ് അ​ലി-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം കൂ​മ​ൻ പൂ​ർ​ത്തി​യാ​കു​ന്നു

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന കൂ​മ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. അ​ന​ന്യാ ഫി​ലിം​സി​ന്‍റെ​യും മാ​ജി​ക്ക
ആ​സി​ഫ് അ​ലി-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം കൂ​മ​ൻ പൂ​ർ​ത്തി​യാ​കു​ന്നു

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന കൂ​മ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. അ​ന​ന്യാ ഫി​ലിം​സി​ന്‍റെ​യും മാ​ജി​ക്ക് ഫ്രെ​യിം​സി​ന്‍റെ​യും ബാ​ന​റി​ൽ ആ​ൽ​വി​ൻ ആ​ന്‍റ​ണി​യും ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ഒ​രു മ​ല​യോ​ര ഗ്രാ​മ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ ന​ട​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ക​ർ​ക്ക​ശ്ശ​ക്കാ​ര​നാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ് സ്ഥ​ൻ സ്ഥ​ലം മാ​റി എ​ത്തു​ന്ന​തും ശേ​ഷം അ​വി​ടു​ത്തെ ആ​ളു​ക​ളു​ടെ ജീ​വി​ത​വു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ഗി​രി​ശ​ങ്ക​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ആ​സി​ഫ് അ​ലി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​നൂ​പ് മേ​നോ​ൻ, ബാ​ബു​രാ​ജ്, ര​ൺ​ജി പ​ണി​ക്ക​ർ , മേ​ഘ​നാ​ഥ​ൻ, ഹ​ന്ന റെ​ജി കോ​ശി, ബൈ​ജു സ​ന്തോ​ഷ്, പ്ര​ശാ​ന്ത് മു​ര​ളി, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ ,രാ​ജേ​ഷ് പ​റ​വൂ​ർ, പ്ര​ദീ​പ് പ​ര​സ്പ​രം, ന​ന്ദു ലാ​ൽ, പൗ​ളി വ​ത്സ​ൻ, ക​രാ​ട്ടെ കാ​ർ​ത്തി​ക്ക്, ജോ​ർ​ജ് മാ​ര്യ​ൻ, ര​മേ​ഷ് തി​ല​ക് ,ജ​യ​ൻ ചേ​ർ​ത്ത​ല, ദീ​പ​ക് പ​റ​മ്പോ​ൾ, റി​യാ​സ് ന​ർ​മ്മക​ല, ജ​യിം​സ് ഏ​ല്യ, വി​നോ​ദ് ബോ​സ്, ഉ​ണ്ണി ചി​റ്റൂ​ർ, സു​ന്ദ​ർ, ഫെ​മി​നാ മേ​രി, കു​ര്യാ​ക്കോ​സ്, മീ​നാ​ക്ഷി മ​ഹേ​ഷ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഛായാ​ഗ്ര​ഹ​ണം സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിം​ഗ് വി.​എ​സ്.​വി​നാ​യ​ക് .