+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല‌​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​ന​യൊ​രു പ്ര​മേ​യം; മോ​ൺ​സ്റ്റ​റി​നെ​ക്കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ

മോ​ൺ​സ്റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു​പാ​ട് സ​വി​ശേ​ഷ​ത​ക​ളു​ണ്ടെ​ന്ന് മോ​ഹ​ൻ​ലാ​ൽ. ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം വ്യ​ത്യ​സ്ത​മാ​ണെ​ന്നും മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​കും ഇ​ങ്ങ​നെ​യൊ​രു പ്ര​മേ​യം
മ​ല‌​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​ന​യൊ​രു പ്ര​മേ​യം; മോ​ൺ​സ്റ്റ​റി​നെ​ക്കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ

മോ​ൺ​സ്റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു​പാ​ട് സ​വി​ശേ​ഷ​ത​ക​ളു​ണ്ടെ​ന്ന് മോ​ഹ​ൻ​ലാ​ൽ. ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം വ്യ​ത്യ​സ്ത​മാ​ണെ​ന്നും മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​കും ഇ​ങ്ങ​നെ​യൊ​രു പ്ര​മേ​യം ധൈ​ര്യ​പൂ​ർ​വം അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ താ​രം പ​റ​യു​ന്നു.

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ല്ലെ​ങ്കി​ല്‍ ഒ​രു ന​ട​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു​പാ​ട് സ​വി​ശേ​ഷ​ത​ള്‍ നി​റ​ഞ്ഞ ചി​ത്ര​മാ​ണ് മോ​ണ്‍​സ്റ്റ​ര്‍. ഒ​രു​പാ​ട് സ​ർ​പ്രൈ​സ് എ​ല​മെ​ന്‍റു​ക​ള്‍ ഇ​തി​ലു​ണ്ട്. എ​ല്ലാ സി​നി​മ​യി​ലു​മു​ണ്ട്, പ​ക്ഷേ ഇ​തി​ലെ പ്ര​മേ​യം ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ഒ​രു​പ​ക്ഷേ മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യാ​യി​രി​ക്കും ഇ​ങ്ങ​നെ​യൊ​രു പ്ര​മേ​യം ധൈ​ര്യ​പൂ​ർ​വം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

തി​ര​ക്ക​ഥ ത​ന്നെ​യാ​ണ് താ​രം. ഹീ​റോ, വി​ല്ല​ൻ എ​ന്നി​ങ്ങ​നെ​യു​ള്ള കോ​ൺ​സെ​പ്റ്റ് ഈ ​സി​നി​മ​യി​ൽ ഉ​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ൽ ഇ​തി​ൽ തി​ര​ക്ക​ഥ ത​ന്നെ​യാ​ണ് നാ​യ​ക​ൻ, തി​ര​ക്ക​ഥ ത​ന്നെ​യാ​ണ് വി​ല്ല​ൻ. മോ​ൺ​സ്റ്റ​റി​നെ​ക്കു​റി​ച്ച് ഇ​ത്ര​യേ പ​റ​യാ​ൻ പ​റ്റൂ. വ​ള​രെ അ​പൂ​ർ​വ​മാ​ണ് ഇ​ത്ത​രം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ സാ​ധി​ക്കു​ന്ന​ത്. ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ൽ ഞാ​ൻ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​വാ​നാ​ണ്.’’–​മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.



മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ണ്‍​സ്റ്റ​ര്‍ ഒ​ക്ടോ​ബ​ര്‍ 21ന് ​റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​നാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ല​ക്കി സിം​ഗ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ മോ​ണ്‍​സ്റ്റ​റി​ല്‍ എ​ത്തു​ന്ന​ത്.

പു​ലി​മു​ര​ക​ന് ശേ​ഷം മോ​ഹ​ന്‍​ലാ​ലും വൈ​ശാ​ഖും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും മോ​ണ്‍​സ്റ്റ​റി​നു​ണ്ട്. ഉ​ദ​യ് കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഛായ​ഗ്ര​ഹ​ണം സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിം​ഗ് ഷ​മീ​ര്‍ മു​ഹ​മ്മ​ദ്.

ഫെ​ബ്രു​വ​രി​യി​ൽ റി​ലീ​സി​നെ​ത്തി​യ ആ​റാ​ട്ടി​നു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​ണ് മോ​ൺ​സ്റ്റ​ർ. സി​ദ്ദി​ഖ്, ല​ക്ഷ്‍​മി മ​ഞ്ചു, ഹ​ണി റോ​സ്, സു​ദേ​വ് നാ​യ​ര്‍, ഗ​ണേ​ഷ് കു​മാ​ര്‍, ലെ​ന തു​ട​ങ്ങി​യ​വ​രും മോ​ൺ​സ്റ്റ​റി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.