മോഹന്‍ലാല്‍ ചിത്രമായ മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളില്‍ വിലക്ക്. എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് വിലക്കെന്നാണ് പ്രാഥമിക വിവരം. 21ന് ലോകവ്യാപകമായി ചിത്രം റിലീസം ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി.
മാറ്റങ്ങൾ വരുത്തി ജിസിസി രാജ്യങ്ങളിൽ ചിത്രം റീ സെൻസറിംഗിന് നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകരെന്നാണ് വിവരം. യുഎഇയിൽ ചിത്രം 21ന് തന്നെ റിലീസ് ചെയ്യുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ബുധനാഴ്ച ഉണ്ടാകും. കേരളത്തിൽ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ മോണ്‍സ്റ്ററില്‍ എത്തുന്നത്. പുലിമുരകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മോണ്‍സ്റ്ററിനുണ്ട്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ.
ഛായഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ഫെബ്രുവരിയിൽ റിലീസിനെത്തിയ ആറാട്ടിനു ശേഷം തിയറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ.