ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം 'പടച്ചോനേ ഇങ്ങള് കാത്തോളീ' തീയേറ്ററുകളിലേക്കെത്തുന്നു. ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻ ശീതളും ഗ്രേസ് ആന്റണിയുമാണ് നായികമാർ.ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം നർമത്തിനും പ്രണയത്തിനും പ്രാധാന്യം നൽകുന്നു. ഒരു മുഴുനീള എന്റർടെയ്നറായിട്ടാണ് ചിത്രം എത്തുക.
ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രദീപ് കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്നു.എഡിറ്റിംഗ് കിരൺ ദാസ്. വിഷ്ണു പ്രസാദ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു.